fbpx

നൈപുണ്യ വികസനം എന്ത്? എന്തിന്?

By Suraj M Rengan on 27th July 2022

STATE/ CBSE/ ICSE/ IB/ AICTE/ KTU തുടങ്ങിയ ലോകോത്തര സിലബസുകളിൽ പ്രാഥമിക വിദ്യാഭ്യാസവും , UGC, RUSA, NAAC, NBA ഗ്രേഡിങ് ഉള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത പഠനവും പൂർത്തിയാക്കിയിട്ടും തൊഴിൽ നൈപുണ്യത്തിന്റെ അഭാവത്താൽ ആഗ്രഹിച്ച ജോലിയും ജീവിതവും സ്വായത്തമാക്കാൻ കഴിയാതെ പോകുന്നവർ അനവധിയാണ്. അവർക്കു വേണ്ടിയാണ് സർക്കാർ നൈപുണ്യ വികസനം എന്ന ആശയം ആവിഷ്കരിച്ചിരിക്കുന്നത്.

ഏത് മേഖലയിൽ തൊഴിൽ നേടണമെങ്കിലും അതാത് മേഖലയ്ക്കു ആവശ്യമായ അഭിരുചിയും യോഗ്യതയും ആവശ്യമാണ്. അനുദിനം ടെക്നോളജി വികസിക്കുന്ന ഈ കാലത്ത്, കാലഘട്ടത്തിന് അനുസൃതമായി വിപണി ആവശ്യങ്ങൾ (industry demands) പൂർത്തിയാക്കാൻ ഉള്ള വൈദഗ്ധ്യം ഇല്ലാത്തപക്ഷം ആഗ്രഹിക്കുന്ന ഒരു ജോലി നേടാൻ നിങ്ങൾക്കു മുൻപിൽ കടമ്പകൾ ഏറെ ഉണ്ടാകും. നൈപുണ്യ വികസന കോഴ്സുകൾ കാലഘട്ടത്തിന്റ ആവശ്യമായി മാറുന്നത് ഇവിടെയാണ്‌.

അഭ്യസ്തവിദ്യരും കൃത്യമായ രീതിയിലുള്ള പരിശീലനത്തോടെ ആവശ്യമായ തൊഴിൽ വൈദഗ്ധ്യം നേടി ജീവിതവിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കും ആണ് ഒറൈസിസ് അക്കാദമിയുടെ ടെക്നോളജി അധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകൾ കൈത്താങ്ങാവുന്നത്.

ഒറൈസിസ് അക്കാഡമി ഡിഗ്രീ പഠനം കഴിഞ്ഞ തൊഴിൽരഹിതർ ആയ കുട്ടികൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?

2010 ൽ ടെക്‌നോപാർക്കിൽ സ്ഥാപിതമായ ഒറൈസിസ്സ് കൺസൽട്ടൻസി സർവീസസ് (www.orisys.in) എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെയും ഒറൈസിസ് ഫൗണ്ടേഷൻ എന്ന സർക്കാരിതര (NGO) സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രം ആണ് ഒറൈസിസ് അക്കാഡമി.
(Orisys Academy for Skill Development and Research). www.orisysacademy.com

ടെക്നോളജി അധിഷ്ഠിതമായ തൊഴിലുകളിലേക്കുള്ള നൈപുണ്യവികസനത്തിന്‌ ഉദ്യോഗാർഥികളെ സമഗ്രമായ രീതിയിൽ പ്രാപ്തരാക്കുകയാണ് ഒറൈസിസ് അക്കാഡമി ചെയ്യുന്നത്.

എന്താണ് ഇന്ത്യയിലെ മറ്റു ട്രെയിനിങ് സെന്ററിൽ നിന്നും വ്യത്യസ്തമായി ഒറൈസിസ് അക്കാഡമി ചെയ്യുന്നത് ?

ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷ് കൗൺസിലിന്റെയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പാഠ്യരീതിയിൽ സൗജന്യമായി IELTS പരിശീലനവും, അതോടൊപ്പം ഇന്റർവ്യൂ ട്രയിനിങ്ങും കൊടുക്കുവാൻ ഒറൈസിസ് അക്കാഡമി മുൻകൈ എടുത്തിട്ടുണ്ട്.

ലോകത്തു കിട്ടാവുന്ന ഏറ്റവും പുതിയ ടെക്നോളജിക്കൽ പരിജ്ഞാനം നൽകി, നൈപുണ്യവും, വൈദഗ്‍ദ്യവും, ഭാഷ വൈഭവും ഉള്ള വിദഗ്ദ്ധരായ നിയമന യോഗ്യരായ ഉദ്യോഗാർത്ഥികളാക്കി മാറ്റുന്നു. ഇതോടൊപ്പം അവർക്കു ഉദ്യോഗവും ഉറപ്പാക്കുന്നതിൽ ഒറൈസിസ് അക്കാഡമി ശ്രദ്ധ പുലർത്തുന്നുണ്ട്.

എന്തൊക്കെ ആണ് കോഴ്‌സുകൾ?

രണ്ടു കോഴ്സുകൾ ആണ് ഇവിടെ ഉദ്യോഗാർഥികൾക്ക് ആയി തയാറാക്കിയിട്ടുള്ളത്.

  1. സോഫ്റ്റ്‌വെയർ ഡെവലപർ (SD)

Full Stack Developer | React | Python | Django | Restful Api | IELTS | Soft-skills | LinkedIn Profile | OJT

എന്താണ് യോഗ്യത?

കമ്പ്യൂട്ടർ സയൻസിൽ ബിടെക്/ എംടെക് / ബിസിഎ/ എംസിഎ / ബിഇ / മുതലായ ഡിഗ്രി കഴിഞ്ഞ 21-30 വയസ്സിനും മധ്യേ പ്രായമുള്ള യുവതി യുവാക്കൾ.

  1. CRM Sales and Marketing Course

CRM | Voice Process | Non Voice process | LinkedIn Sales Master | IELTS | Accent Training | Chat Bot | Email Marketing

എന്താണ് യോഗ്യത?

ഏതെങ്കിലും ഡിഗ്രി കഴിഞ്ഞ 21-30 വയസ്സിനും മധ്യേ പ്രായമുള്ള യുവതി യുവാക്കൾ.

ഈ രണ്ടു കോഴ്സുകൾ പൂർണ്ണമായി ഭക്ഷണവും താമസവും ഉൾപ്പെടുന്ന സ്‌പോൺസർഷിപ് ഉള്ളത് ആണ്. കോഴ്‌സിന്റെ ഭാഗമായി 2 മാസം തൊഴിൽ പരിശീലനവും ലഭിക്കുന്നതാണ്. കോഴ്സിനു ശേഷം അതിസമർത്ഥരായ വിദ്യാർത്ഥികൾക്ക് ഉയർന്ന വരുമാനത്തോടെ ജോലിയും ലഭിക്കുന്നതാണ്‌.

പൂർണ്ണമായും സൗജന്യമാണോ?

കോഴ്സ് ഫീ,
സ്റ്റഡി മെറ്റീരിയൽസ്
യൂണിഫോം (2 pairs)
ഹോസ്റ്റൽ ഫീ
ഫുഡ് (ദിവസത്തിൽ 3 നേരം)

മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം കുട്ടികൾക്ക് സൗജന്യമായി ലഭിച്ചിരിക്കും.

കോഴ്സ് അവാർഡിംഗ്‌ ബോഡി ആരാണ്?

NASSCOM (National Association of Software and Services Companies) ആണ് കോഴ്സ് അവാർഡ് ചെയ്യുന്നത്.

എങ്ങനെയാണു സൗജന്യമായി കൊടുക്കാൻ കഴിയുന്നത്?

പൊതുമേഖലാ, പ്രൈവറ്റ് കമ്പനികളിൽ നിന്നുള്ള CSR (കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി) ഫണ്ടുകൾ, നൈപുണ്യത്തിനു കേന്ദ്ര സർക്കാർ, കേരള സർക്കാർ ഫണ്ടുകൾ മുതലായവയിൽ നിന്നും ആണ് കുട്ടികൾക്ക് സ്കോളർഷിപ്പോടെ കോഴ്സ് കൊടുക്കുന്നത്.

എവിടെയൊക്കെയാണ് ജോലി ലഭിക്കുന്നത്?

ഇന്ത്യയിലെ എല്ലാ IT- ITES കമ്പനികളായ E&Y, Cognizant, Allianz, Infosys, Wipro, Equine Register Ltd UK, SONY India Software Centre, H&R Block, Xebia IT Architects, HTC Global, Allianz Technologies, Hitachi Consulting, Williamslea, Tech Mahindra, Quest Global, SFO Technologies, Reflections info systems, Etc യിൽ 2019 മുതൽ പ്ലേസ്മെന്റ് ചെയ്യുന്നുണ്ട്.

ജോലി കിട്ടിയ കുട്ടികളുടെ ഡീറ്റെയിൽസ്

https://orisysacademy.com/placements/

Orisys Academy (YouTube Channel): https://www.youtube.com/channel/UCi_8Dj61Li9Ds6H8gPECXdg

ഈ ലിങ്കുകളിൽ ലഭിക്കുന്നതാണ്.

കോഴ്സ് ജോയിൻ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

സോഫ്റ്റ്‌വെയർ ഡെവലപ്പർ, CRM, എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം നേടാൻ താങ്കളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും, ആധാർ കാർഡ്, SSLC സർട്ടിഫിക്കേറ്റ്, റേഷൻ കാർഡ്, 2 PP size ഫോട്ടോ തുടങ്ങിയ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും ഒറിജിനൽ സർട്ടിഫിക്കറ്റും രക്ഷിതാവുമൊത്തു തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ചാവടിമുക്കിൽ ഫെഡറൽ ബാങ്കിന്റെ മുകളിൽ ഒറൈസിസ് അക്കഡമിയിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലുള്ള സമയത്ത് എത്തിച്ചേരുക.

അഡ്മിഷൻ സംബന്ധിച്ച വിശദാംശങ്ങൾക്കു 7994451181/04712737860 (9am-6pm) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Post your comment