By Suraj M Rengan
on 13th June 2020
“When you leave college, there are thousands of people out there with the same degree you have; when you get a job, there will be thousands of people doing what you want to do for a living. But you are the only person alive who has sole custody of your life.”
Anna Quindlen
“വിവിധ തലങ്ങളിൽ റിക്രൂട്ട്‌മെന്റിലും, കൺസൾട്ടിംഗിലും, ട്രെയിനിങ്ങിലും ആഴത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ, വ്യവസായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന COVID അനുബന്ധ മാറ്റങ്ങളെക്കുറിച്ച് കുറച്ച് നിരീക്ഷണങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു”.
ടെക്നിക്കൽ റിക്രൂട്ട്മെന്റ് പല കമ്പനികളും വൈകിപ്പിക്കുകയോ, തൽക്കാലം വേണ്ടാ എന്ന് തീരുമാനിക്കുകയോ, അടുത്ത ഒരു വർഷം എടുക്കണോ എന്ന് ആലോചിച്ചു തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആകുന്നു. ചില വസ്തുതകൾ താഴെ പറയുന്നു.
- എംപ്ലോയീസ് പിരിഞ്ഞു പോകുമ്പോഴോ കമ്പനിക്ക് പുതിയ പ്രൊജക്റ്റ് കിട്ടുമ്പോഴോ ആണ് ഒരു കമ്പനിയിൽ vacant പൊസിഷൻസ് ഉണ്ടാകുന്നത്. ചെറിയ കമ്പനികൾ ഇന്റെർണൽ റഫറൻസ് വഴിയും വലിയ കമ്പനികൾ ഇപ്പോൾ റിക്രൂട്മെന്റ് ഏജൻസിക്കു കൊടുക്കുന്ന റിക്രൂട്ട്മെന്റ് ഫീസ് കുറയ്ക്കാൻ സ്വന്തം സോഷ്യൽ മീഡിയ, വെബ്സൈറ്റ് വഴി vacancy ഫിൽ ചെയ്തു തുടങ്ങി.
- 3% മുതൽ 5% വരെ മാത്രമേ ഇപ്പോൾ പിരിഞ്ഞു പോക്കുള്ളൂ. പുതിയ പ്രൊജെക്ടുകൾ കമ്പനികൾക്ക് സമീപഭാവിയിൽ കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ഇപ്പോൾ ഇറങ്ങിയാൽ ജോലി കിട്ടാത്ത അവസ്ഥ ഉള്ളതുകൊണ്ട് കയ്യിലുള്ളത് കളയാൻ ആരും ഒട്ടും ശ്രമിക്കാത്ത അവസ്ഥ. പുതിയ ജോലി മുന്പെത്തേക്കാളും 30% കുറഞ്ഞ വേതനത്തിൽ ചെയ്യാൻ ആളെക്കിട്ടും എന്നതു HR Headsinu ഹൈറിങ് ജോലികൾ എളുപ്പമായി.
- വർക്ക് ഫ്രം ഹോം ചില കമ്പനികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 55-65% മാത്രമായിരുന്ന employee പ്രൊഡക്ടിവിറ്റി 90% വരെ ആയി. ആരും ലീവ് എടുക്കുന്നില്ല, ലീവ് സറണ്ടർ/ കോമ്പൻസേഷൻ ഇല്ല. ലോക്കഡോൺ കഴിഞ്ഞാലും ഇപ്പോഴത്തെ സ്ഥിതി തുടരാൻ തന്നെയാണ് തീരുമാനം. മിക്ക ഓഫീസുകളുടേയും സ്ഥലപരിമിതി നോക്കിയാൽ ഭാവിയിൽ നിര്‍ദിഷ്ട അകലം പാലിക്കുന്നതിനു ജീവനക്കാര്‍ കുറഞ്ഞിരിക്കുന്നതാണ് മെച്ചമെന്നും അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം, കൊറോണ വൈറസ് പ്രതിസന്ധി ക്യാമ്പസ് പ്ലേസ്മെൻ്റുകളെ പകുതിയാക്കി കുറച്ചു. ഈ വര്‍ഷം ആദ്യം റിക്രൂട്ട്മെന്റ് നടത്തിയ പല ഐടി കമ്പനികളും തുടര്‍ നടപടികളിൽ നിന്ന് പിന്മാറിയത് പല വിദ്യാര്‍ഥികൾക്കും നല്ലജോലി നഷ്ടമാകാൻ ഇടയാക്കും. ആഗോള പ്രതിസന്ധി മാറാതെ പുതിയ റിക്രൂട്ട്മെന്റ് വേണ്ടെന്നാണ് പല കമ്പനികളുടേയും നിലപാട്.
- ജോലിക്കാരെ എങ്ങനെ കുറയ്ക്കും എന്ന് ചിന്തിച്ചു കൊണ്ടിരുന്ന കമ്പനികളും, ലോൺ അല്ലങ്കിൽ കടം വാങ്ങി ശരിക്കും കമ്പനി മുൻപോട്ടു കൊണ്ട് പൊയ്ക്കൊണ്ടു ഇരുന്നവർക്കും ഒരു അനുഗ്രഹമായി തീർന്നു കോവിഡ്. സർക്കാർ സ്ഥലങ്ങളിലെ വാടക 6മാസത്തേക്ക് വാടക വേണ്ടെന്നു വച്ചും ഒരു വർഷത്തേക്ക് കൂട്ടാതെയും സഹായിക്കുമ്പോൾ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്നവർക്ക് ചെലവ് കുറയ്ക്കാൻ തൊഴിലാളികളെ കുറച്ചും ശമ്പളം പകുതിയാക്കുകയോ ചെയ്താലേ പിടിച്ചു നില്ക്കാൻ കഴിയുന്നുള്ളൂ.
- ഒരു പ്രോജെക്റ്റും സമയത്തിനുള്ളിൽ തീർത്തു കൊടുക്കാൻ കഴിയാതിരുന്ന കമ്പനികൾ ടൈംലൈനു മുൻപേ പ്രൊജെക്ടുകൾ തീർക്കുന്നു. പ്രൊജക്റ്റ് ഇല്ലേ എന്നു എംപ്ലോയീസ് അങ്ങോട്ട് ചോദിക്കുന്നു. ജോലിയില്ലായ്മ എന്ന ഭയം എല്ലാവരെയും പിടികൂടിയിരിക്കുന്നു. ഉള്ള ജോലി പോയാൽ ഇനിയെന്ത് എന്നത് സ്വയം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സ്വന്തം കമ്പനിയുടെ നിലനിൽപ്പാണ് മുഖ്യമെന്നും തന്നാൽ കഴിയുന്നത് ചെയ്യാനും ഉള്ള മനസ്സിലേക്ക് എംപ്ലോയീസ് എത്തി.
- Naukri, Monster, Jobs omega എന്നീ പോർട്ടലുകളിൽ Middle East, Europe, USA കമ്പനികളിൽ ഉയർന്ന വരുമാനത്തിലും, Skill & ടാലന്റിൽ മികവുള്ള ഉദ്യോഗാർത്ഥികൾ “ready to work as per industry salary package” (ഏതു ശമ്പളം തന്നാലും ജോലി ചെയ്തോളാം) എന്ന് ബിയോഡാറ്റയിൽ വയ്ക്കുന്നു. നാട്ടിൽ വരുന്നതിനു മുൻപേ ജോലി secure ആക്കുന്നു. ഇത് ഇവിടുത്തെ ആസ്ഥാന ടാലന്റുകളെ കുറച്ചല്ല ബാധിക്കാൻ പോകുന്നത്.
- മികച്ച നൈപുണ്യമുള്ള ലോകവിവരം ഉള്ള ഉദ്യോഗാർത്ഥികളെ കുറഞ്ഞ സാലറി പാക്കേജിൽ കിട്ടാൻ ഇവിടുത്തെ സ്റ്റാർട്ട്അപ്പുകൾ വരെ Job Description പുതുക്കുന്നു.
- ഫ്രഷ് ടാലെന്റ് ഹയർ ചെയ്താൽ അവരിൽ നിന്നും പ്രൊഡക്ടിവിറ്റി ഉണ്ടാവാൻ ട്രെയിനിങ് കൊടുക്കണം, എല്ലാ ട്രെയിനിങ്ങുകളിലും കമ്പനിക്കുള്ളിൽ കൂട്ടായിരുന്ന് പരസ്പരം ചർച്ച നടത്തിയാണ് സാങ്കേതികമേന്മ വികസിപ്പിക്കുന്നത്. കൂടെ ഇരുന്നു പറഞ്ഞു കൊടുക്കേണ്ടത് ഓൺലൈൻ ചെയ്യാൻ ശ്രമിച്ച ഒരു edutech കമ്പനി അവസാനം ടീമിനെ പിരിച്ചു വിടേണ്ടി വന്നു. അൺപ്രൊഡക്ടിവ് സ്റ്റാഫ്‌സ് എന്ന ഭയം അവരെയും പുതിയ ആൾക്കാരെ എടുക്കുന്നതിൽ നിന്നും തടഞ്ഞു.
- ലോകത്തു എല്ലാ സെക്ടറിലും whatsapp ഗ്രൂപ്പുകൾ ഉള്ളത് പോലെ Employers ഗ്രൂപ്പുകളിലും ഇതെല്ലാം അപ്പപ്പോൾ ചർച്ച ആകും. മികച്ച പ്രവർത്തന രീതി എല്ലാവരും പരീക്ഷിക്കുകയാണ്. Upskilling ചെയ്യാത്ത എംപ്ലോയീസിനെ എങ്ങനെ പറഞ്ഞു വിടാം എന്ന ഗവേഷണം ആണ് പല ഗ്രൂപ്പുകളിലും.
- 2019-20 ബിടെക് പാസ്ഔട്ട് കുട്ടികൾക്കായി “ഇന്റേൺഷിപ് ഓൺലൈൻ” ആയി കഴിഞ്ഞ മാസം ഒരു കോളേജ് നടത്തിയപ്പോൾ 75% കുട്ടികൾ ശമ്പളം (സാലറി) വേണ്ട ജോലി തന്നാൽ മതി, Experience Certificate എങ്കിലും കിട്ടിയാൽ ഗാപ് കവർ എങ്കിലും ചെയ്യാം എന്ന് ബുദ്ധി ഉപദേശിച്ചു കൊടുത്ത് ആ കോളേജിലെ തന്നെ പ്ലേസ്മെന്റ് ഓഫീസർ ആണ്. കോവിഡ് കാലത്തു ഫ്രഷ് ടാലെന്റ്റ് റിക്രൂട്ട്മെന്റ് കുറയും എന്നും അദ്ദേഹം നേരത്തെ മനസ്സിലാക്കി.
- ജോലി കിട്ടാൻ സാധ്യത ഉള്ള, ആഫ്റ്റർ എഡ്യൂക്കേഷൻ ഗാപ് ഉള്ളവർ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്തു സ്കിൽ എൻഹാൻസ് ചെയ്യുക അല്ലെങ്കിൽ “what were you doing during lockdown” എന്ന ചോദ്യത്തിന് Tiktok ഓപ്പൺ ചെയ്തു കാണിച്ചാൽ ജോലി ഉറപ്പാക്കാൻ പറ്റില്ല.
- എത്രയും പെട്ടെന്ന് സ്വയം ജോലി കണ്ടുപിടിക്കുകയോ അതിനു കഴിവില്ലെങ്കിൽ കൺസൾട്ടൻസികളിൽ രജിസ്റ്റർ ചെയ്യുകയോ വേക്കൻസികൾ വരുമ്പോൾ ഇന്റർവ്യൂ എങ്കിലും അറ്റൻഡ് ചെയ്യുക. ജോലി കിട്ടാൻ ഞാൻ കഴിവുള്ളവൻ/ അവൾ അല്ല എന്ന ഭയം പിടികൂടിയാൽ നിങ്ങളുടെ പെർഫോമൻസിനെ ബാധിക്കും, മടി കൂടും, ഒഴിവു കഴിവ് പറയും. “നിത്യാഭ്യാസി ആനയെ എടുക്കും” എന്ന ചൊല്ലു മനസ്സിൽ വയ്ക്കുക.
- ടെക്നോപാർക്ക്, ഇന്ഫോപാർക്ക്, ടെക്നോസിറ്റി, സൈബർ പാർക്ക്, സിലിക്കൺ വാലി, എന്നിവ unskilled തൊഴിലാളികൾ, സ്‌കിൽഡ് തൊഴിലാളികൾക്ക് ഇരുന്നു ജോലി ചെയ്യാൻ ഉണ്ടാക്കി വച്ച ഇരിപ്പിടങ്ങളുടെ ഒരു സമുച്ചയം മാത്രമാണ്. ജോലി അപ്പോഴും ചെയ്യണ്ടത് നിങ്ങൾ തന്നെയാണ്. ജോലിക്കാണ് കൂലി അല്ലാതെ ബിൽഡിങ്ങിന്റെ മേന്മയ്ക്കോ കമ്പനിയുടെ കഴിവിനൊ അല്ല. ജോലിയിൽ പെർഫോം ചെയ്തില്ലെങ്കിൽ ജോലി പോകുന്നത് നിങ്ങൾക്കാണ്.
- ടെക്നോപാർക്ക് സ്വകാര്യ വ്യക്തികളിൽ നിന്നു കെട്ടിടം വാടകയ്ക്കെടുത്തു നഗരത്തിന്റെ പല ഭാഗങ്ങളിലും ഐടി ക്ലസ്റ്ററുകൾ ആരംഭിക്കുന്നു. സ്ഥലം ചോദിച്ചെത്തുന്ന കമ്പനികൾക്ക് ടെക്നോപാർക്ക് ബ്രാൻഡിങ്ങിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും സ്വകാര്യ പങ്കാളിത്തത്തോടെ കെട്ടിടം അനുവദിക്കാനാണു പദ്ധതി. ഇതോടെ ടെക്നോപാർക്ക് എന്ന സങ്കൽപം കഴക്കൂട്ടം വിട്ടു ഗ്രാമങ്ങളിലേക്കും പടരുമെന്നു ചുരുക്കം. വൈകാതെ നിങ്ങളുടെ തന്നെ നാട്ടിൻപുറങ്ങളിൽ വിവിധ കോണുകളിലായി ടെക്നോപാർക്ക് ബ്രാൻഡിലുള്ള കെട്ടിടങ്ങൾ കാണാം. കുറഞ്ഞത് 50,000 ചതുരശ്രയടിയുള്ള കെട്ടിടങ്ങളുള്ളവർക്ക് ടെക്നോപാർക്കുമായി ഉടമ്പടിയിലെത്താം. ഇതിനുള്ള താൽപര്യപത്രം ക്ഷണിച്ചു. കെട്ടിടത്തിന്റെ മാർക്കറ്റിങ്ങും ബ്രാൻഡിങ്ങും ടെക്നോപാർക്ക് ഏറ്റെടുക്കും. വരുമാനം സ്വകാര്യവ്യക്തിയും ടെക്നോപാർക്കും തമ്മിൽ പങ്കുവയ്ക്കും. ടെക്നോപാർക്കിലുള്ള എല്ലാ തൊഴിൽ സാഹചര്യവും ഇത്തരം ക്ലസ്റ്ററുകളിൽ ഉറപ്പാക്കും. നിയമങ്ങളും ഒരുപോലെയായിരിക്കും. പുതിയ കെട്ടിടങ്ങൾ നിർമിക്കേണ്ട എന്നതിനാൽ സർക്കാരിനു ചെലവും കുറയും. ടെക്നോപാർക്കിന്റെ പങ്കാളിത്തത്തിലൂടെ മികച്ച ഐടി കമ്പനികളെ ക്ലയന്റുകളായി കെട്ടിട ഉടമകൾക്കു ലഭിക്കുകയും ചെയ്യും. അതായതു എവിടാ ജോലി എന്ന് ചോദിച്ചാൽ ഏതു ടെക്നോപാർക്ക് എന്നു തിരിച്ചു ചോദിക്കുന്ന ഒരു സമൂഹത്തിൽ ആണ് ഇനി ജീവിക്കാൻ പോകുന്നത് എന്നു തിരിച്ചറിയുക. വർക്ക് നിയർ ഹോം ആണ് പുതിയ ആപ്ത വാക്യം എന്ന് ചുരുക്കം.
- കോവിഡ് കാലത്തു “എനിക്ക് ജോലി കിട്ടി” പക്ഷെ എനിക്ക് എവിടെ ജോലി കിട്ടി എന്നത് പ്രസക്തമല്ല എന്ന് മനസിലാക്കുക, കാരണം കോവിഡ് സമയത്തു ജോലി കിട്ടിയെങ്കിൽ നിങ്ങൾക്ക് എന്തോ പ്രത്യേക സ്കിൽ ഉള്ളത് കൊണ്ടാണ് എന്ന് സാമാന്യ ബുദ്ധി ഉള്ളവർ മനസ്സിലാക്കിക്കോളും. അത്രമാത്രം ടാലെന്റ് ഉള്ളവർക്കേ ജോലി കിട്ടുനുള്ളു.
- പല വലിയ ഐടി സ്ഥാപനങ്ങളിലും 90 മുതൽ 95 ശതമാനം ആളുകളും വീടിനുള്ളിൽ ആണ് ജോലി ചെയ്യുന്നത്. അവർ പെട്ടെന്നാണ് പുതിയ സാഹചര്യത്തോട് ഇണങ്ങിച്ചേർന്നത്. ആ മാറ്റം സുഗമവും വളരെ വേഗത്തിലുമായി. ഇത് ഭാവിയിൽ ആസൂത്രണം ചെയ്യുന്ന ബിസിനസ് തുടർച്ചയുടെ ഭാഗവുമാകും., ഐടി മേഖലയിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ കാണുന്നില്ല, അവർ തങ്ങളുടെ ജീവനക്കാരെ മുറുകെ പിടിക്കുന്നു, പക്ഷേ അവർ റിക്രൂട്ട് ചെയ്യുന്നില്ല, വളർച്ച ഇല്ലാത്തതിനാൽ അവർ നിയമനം നിർത്തുന്നു. കൊറോണ വൈറസ് മഹാമാരിയുടെ ആഘാതം 12 മുതൽ 18 മാസം വരെ അനുഭവപ്പെടുമെന്ന് ധാരാളം ആളുകൾ കണക്കാക്കുന്നുവെന്നും അതിനർഥം ഒന്നരവർഷത്തേക്ക് റിക്രൂട്ട്മെന്റ് ഇല്ല, അല്ലെങ്കിൽ മന്ദഗതിയിലായിരിക്കും. ചെറിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ പലതും ഇപ്പോൾ വീടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അവർക്ക് സ്ഥിരമായ ഓഫിസ് സ്ഥലം ആവശ്യമുണ്ടോ എന്ന് ഇപ്പോൾ ചിന്തിക്കുകയാണ്. ഇന്ത്യയിലെ ഐടി സേവന കമ്പനികൾ പതിവുപോലെ ബിസിനസ്സിലേക്ക് മടങ്ങുന്നില്ല, കമ്പനികൾ അവർക്ക് ആവശ്യമുള്ള ഓഫിസ് സ്ഥലത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുമെന്നും ഭാവിയിൽ സേവനങ്ങൾ എങ്ങനെ നൽകണമെന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും, ഐടി മേഖലയിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഐടി വ്യവസായ വിദഗ്ധൻ ക്രിസ് ഗോപാലകൃഷ്ണൻ.
- കോവിഡിനെ നേരിടുന്നതിലെ മികവ് കണക്കിലെടുത്ത് നിരവധി ഐ.ടി. കമ്പനികൽ കേരളത്തിലേക്ക് വരാൻ സന്നദ്ധത അറിയിച്ചതായി ടെക്നോപാർക്ക് സി.ഇ.ഒ. പറഞ്ഞു. നിലവിലെ പ്രതിസന്ധി കഴിയുന്നതോടെ അടുത്ത രണ്ട് വര്ഷം ഐ.ടി. മേഖലയിൽ കേരളത്തിന് വന്കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതു.
- സ്ഥിരമായ ജോലികൾക്ക് വിരുദ്ധമായി ഹ്രസ്വകാല കരാറുകളുടെയോ ഫ്രീലാൻസ് ജോലിയുടെയോ വ്യാപനം സ്വഭാവമുള്ള ഒരു തൊഴിൽ വിപണി പതുക്കെ ലോകത്തു ഉരുത്തിരിഞ്ഞു വരുന്നുണ്ട്. അതിനെ ആശ്ലേഷിക്കാൻ വെമ്പി നിൽക്കുന്ന ഒരു സമൂഹത്തിനെ വരും കാലം കാണാം. തൊഴിലാളിയെ അല്ലെങ്കിൽ സ്കില്ലിനെ വിപണനം ചെയ്യാൻ പറ്റുന്ന കമ്മോഡിറ്റി (ചരക്കു) എന്ന ലെവലിൽ കാണുന്ന GIG economy ഉടനെ വൻ കമ്പനികൾ വരും കാലങ്ങളിൽ പ്രാവർത്തികമാക്കും.
“വെള്ളമൊഴിച്ച് മാത്രം വളർത്തിയ ഒരു ചെടിയും ഇന്നേവരെ വൻ വൃക്ഷമായിട്ടില്ല സ്വന്തം വേരുകൾക്കൊണ്ട് വെള്ളം കണ്ടെത്തിയവ മാത്രമേ വൻ വൃക്ഷങ്ങൾ ആയിട്ടുള്ളൂ!!”
One thought on "തൊഴിൽമേഖലയിലെ ചില കോവിഡാനന്തര വസ്തുതകൾ"
Thank you!!