fbpx

വിജയത്തിലേക്കുള്ള 4 മാസങ്ങൾ

By Elizabeth Rose Babu on 5th April 2021

സ്ത്രീശാക്തീകരണം വാക്കുകളിലൊതുങ്ങാതെ പ്രാവർത്തികമാക്കിയ 4 മാസങ്ങൾ… കോവിഡ് 19 താണ്ഡവമാടിയ 2020, മറ്റെല്ലാം പോലെ Orisys Academy- യെയും  തുടക്കത്തിൽ തളർത്തിയിരുന്നു. ആദ്യ ബാച്ചിന്റെ വിജയകരമായ പൂർത്തീകരണത്തിനു ശേഷം രണ്ടാമത്തെ ബാച്ചിന്റെ നടപടികളുമായി മുന്നോട്ടു പോയപ്പോഴാണ് കോവിഡിന്റെ കടന്നുവരവ്. ലോക്‌ഡോണും തൊഴിലില്ലായ്മയും വർധിച്ചുകൊണ്ടിരുന്നതിനിടയിൽ ഒരു ബാച്ച് തുടങ്ങുന്നതും അത് മുന്നോട്ട് കൊണ്ടുപോകുന്നതും വലിയ ദൗത്യമായിരുന്നു.          

നവംബർ  27 ന് DDU-JSD,  YK-JSD എന്നീ രണ്ട് ബാച്ചുകൾ ആരംഭിച്ചു.  സാമ്പത്തികരംഗത്തെ തളർച്ചയും  തൊഴിലില്ലായ് മയും ലോകത്തെ മുഴുവൻ ബാധിച്ച സമയത്തും ഐ ടി  വ്യവസായത്തിന് പിടിച്ചുനിൽകാനായി. ഇത് വിവരസാങ്കേതിക വിദ്യയുടെ കുതുച്ചുചാട്ടം തുടരുമെന്നും ഈ രംഗത്തെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും വ്യക്തമാക്കി.  സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ട്രെയിനിംഗ് കൊടുത്താൽ അത് ഒരു വലിയ മുതൽക്കൂട്ടാവുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളുമായി നിരവധി അപേക്ഷകളാണ് വന്നുകൊണ്ടിരുന്നത്. പെൺകുട്ടികൾക്ക് മാത്രമായി ഒരു ബാച്ച് എന്നത് എന്തുകൊണ്ടും യുക്തമായിരുന്നു.34 പെൺകുട്ടികൾ.

നിശ്ചിത അകലം പാലിച്ച്, മാസ്ക്കിട്ട്, കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, അതേസമയം പഠനത്തിനും പ്രൊജക്റ്റുകൾക്കും യാതൊരു കുറവും വരാതെ പൂർത്തിയാക്കിയ ദിവസങ്ങൾ. ആത്മാർത്ഥമായി പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകർ, തങ്ങളെ ഏല്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തുകൊണ്ടിരുന്ന കുട്ടികൾ, എല്ലാകാര്യങ്ങളും ക്രോഡീകരിച്ച മാനേജ്മെന്റും സ്റ്റാഫും  ഇവരെല്ലാമാണ് ഈ വിജയത്തിന്റെ പിന്നിൽ. കോളേജ് പഠനത്തിന് ശേഷം ഇവിടേക്കെത്തുന്ന കുട്ടികൾക്ക് വ്യത്യസ്തമായ പഠനരീതിയാണ് ലഭിക്കുന്നത്. പുതിയതായി പ്രോഗ്രാമിങ് പഠിക്കുന്നവരും അല്ലാത്തവരുമായ കുട്ടികൾക്ക് തങ്ങളുടെ പ്രോഗ്രാമിങ് സ്കില്ലുകൾ പുറത്തുകൊണ്ടുവരാനും, പ്രൊജക്ടകൾ സ്വന്തമായി രൂപകല്പന  ചെയ്യുവാനുമുള്ള അവസരമാണ് ലഭിക്കുന്നത്. പരിമിതമായ സമയത്തിനുള്ളിൽ Front end & Back end പരമാവധി പഠിപ്പിക്കുന്നു. IT കമ്പനിയുടെയും അക്കാദമിയുടെയും കോമ്പിനേഷനാണ് ഇവിടെ ലഭിക്കുന്നതെന്നു പറയാം. മികച്ച നേതൃപാടവം, ആശയവിനിമയശേഷി എന്നിവ സ്വന്തമാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. കേവലം ക്ലാസ്സുകളിൽ മാത്രമൊതുങ്ങാതെ ആഘോഷങ്ങൾക്കും മുൻതൂക്കം നൽകുന്നു. ക്രിസ്മസ്സും ന്യൂയറും വുമൺസ് ഡേയും അതിന്റെ എല്ലാ പ്രൗഡിയോടും കൂടെ ആഘോഷമാക്കി. സമൂഹത്തിൽ സ്വാധീനം ചൊലുത്തിയ സ്ത്രീരത്നങ്ങളെ പരിചയപ്പെടാനും പ്രോചോദനാത്മകമായ  അവരുടെ ജീവിതം അടുത്തറിയാനും അവസരം ലഭിച്ചു.         

പഠനകാലയളവിൽ തന്നെ മികച്ച കമ്പനികളിൽ ജോലി നേടിയവരും അതിനുവേണ്ടി പരിശ്രമിക്കുന്നവരുമായ ഒരുകൂട്ടം പ്രതിഭാശാലികളായ യുവജനങ്ങളാണ് ഇവിടെനിന്നും പുറത്തിറങ്ങുന്നത്. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ 34 യുവപ്രതിഭകളെ ഐടി രംഗത്തിന് നൽകാൻ  കഴിഞ്ഞത് ഒറൈസിസ് അക്കാദമിയുടെ പൊൻതൂവലായി എക്കാലവും നിലനിൽക്കും.

4 thoughts on "വിജയത്തിലേക്കുള്ള 4 മാസങ്ങൾ"

By Muhammad sahil on 11th April 2021

I wana a job

    By Orisys Academy on 15th April 2021

    Surely we can help you. Please contact us on 7994451181

By Geethu on 23rd November 2021

I need a job

    By Orisys Academy on 23rd November 2021

    Surely we can help you. Please contact us on 7994451181

Post your comment